'കൊറോണ പേപ്പേഴ്സ്' ഒടിടിയില്‍ എപ്പോള്‍ ?

കെ ആര്‍ അനൂപ്

ശനി, 8 ഏപ്രില്‍ 2023 (10:07 IST)
ഷെയ്ന്‍ നിഗത്തിനെ ??നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'കൊറോണ പേപ്പേഴ്സ്' ഏപ്രില്‍ 6ന് തിയേറ്ററുകളില്‍ എത്തി. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
 
മെയ് മാസത്തില്‍ ഒടിടിയില്‍ റിലീസ് ചെയ്യും എന്നാണ് കേള്‍ക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു. 
 
 പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച ഓപ്പണിംഗ് ലഭിച്ചു. ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജെയ്‌സ് ജോസ് തുടങ്ങിയവരും സിനിമയിലുണ്ട്. തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
  
പ്രിയദര്‍ശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറില്‍ പ്രിയദര്‍ശന്‍, എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍