ഭയങ്കര ചലഞ്ചിംഗ് സിനിമ,പുതുമ കൊണ്ടുവരാന്‍ ലാലേട്ടനും, ഷൂട്ടിംഗ് രാജസ്ഥാനില്‍, പൃഥ്വിരാജ് പറഞ്ഞത്

കെ ആര്‍ അനൂപ്
ബുധന്‍, 21 ഡിസം‌ബര്‍ 2022 (09:08 IST)
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ആവേശത്തില്‍ പൃഥ്വിരാജും. ലാലേട്ടന്‍ ഫാന്‍ ആണെങ്കിലും തന്നെ ആവേശം കൊള്ളിക്കുന്നത് ലിജോയുടെ സിനിമ എന്നതാണെന്ന് നടന്‍ പറഞ്ഞു.
 
 അതിന്റെ വിഷയം എന്താണെന്ന് അറിയാമെന്നും ഭയങ്കര ചലഞ്ചിംഗ് സിനിമയാണ് അതെന്നും പൃഥ്വിരാജ് കാപ്പ സിനിമയുടെ പ്രസ് മീറ്റില്‍ പറഞ്ഞു. രാജസ്ഥാനില്‍ കാണാന്‍ മുഴുവന്‍ ഷൂട്ട് ചെയ്യുന്നതെന്നും ലിജോയുടെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ഒരു താരം, അഭിനേതാവ് എന്നീ നിലകളിലൊക്കെ ഒരു പുതുമ കൊണ്ടുവരാന്‍ ലാലേട്ടനും ശ്രമിക്കുമെന്ന് കരുതുന്നു എന്നും നടന്‍ പറഞ്ഞു.
 
ജനുവരിക ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article