സലാറില്‍ വില്ലന്‍ അല്ല,വിശേഷങ്ങളുമായി പൃഥ്വിരാജ്

കെ ആര്‍ അനൂപ്

ചൊവ്വ, 20 ഡിസം‌ബര്‍ 2022 (12:12 IST)
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ വിശേഷങ്ങളുമായി പൃഥ്വിരാജ്.
 
സിനിമയുടെ പുതിയ ഷെഡ്യൂളില്‍ പൃഥ്വിരാജും ഉണ്ടാകും. ജനുവരിയില്‍ നടന്‍ ജോയിന്‍ ചെയ്യും. പ്രഭാസിന്റെ കൂടിയുള്ള രംഗങ്ങള്‍ അതിനുശേഷം ഇറ്റലിയില്‍ ചിത്രീകരിക്കും. ഇവിടെ ഒരാഴ്ചത്തെ ഷൂട്ട് ഉണ്ടെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.ഇതില്‍ പ്രഭാസ് നായകനും താന്‍ വില്ലനും എന്ന രീതിയിലല്ല കഥാപാത്രങ്ങളെ സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നും നടന്‍ പറഞ്ഞു.
 
2023 സെപ്റ്റംബറില്‍ സിനിമ റിലീസ് ചെയ്യും.ശ്രുതി ഹാസനാണ് നായിക.
  
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍