നന്ദനത്തിന്റെ 20 വര്‍ഷങ്ങള്‍,ബാലാമണിയെ തന്നതിന് പ്രപഞ്ചത്തിന് നന്ദിയെന്ന് നവ്യ നായര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 13 ഡിസം‌ബര്‍ 2022 (15:12 IST)
നന്ദനത്തിലെ ബാലാമണിയായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നവ്യ നായര്‍. നടിയുടെ വഴിത്തിരിവായ സിനിമ. റിലീസായി 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇപ്പോഴും ബാലാമണിയെ ഓര്‍ക്കുകയാണ് നവ്യ.
 
'എനിക്ക് ബാലാമണിയെ തന്നതിന് പ്രപഞ്ചത്തിന് നന്ദി'-നവ്യ നായര്‍ കുറിച്ചു.
നന്ദനം സിനിമയില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ച അനുഭവം നവ്യ പറഞ്ഞിരുന്നു.
 
'നന്ദനം സിനിമയില്‍ എത്തുന്ന സമയത്ത് പൃഥ്വിരാജും ഞാനും തുടക്കക്കാരായിരുന്നു. സിനിമയില്‍ എത്തുന്നതിനുമുമ്പ് മൂന്ന് സിനിമകള്‍ ചെയ്തതിനാലുളള സീനിയോറിറ്റി കൊണ്ട് പല മണ്ടത്തരങ്ങളും താന്‍ രാജു ചേട്ടനോട് പറഞ്ഞിട്ടുണ്ട്. ആ ലോക്കേഷനില്‍ ഞങ്ങള്‍ രണ്ടുപേരും ഒഴിച്ച് ബാക്കി എല്ലാവരും സീനിയേഴ്‌സായിരുന്നു. അതിനാല്‍ ഞങ്ങള്‍ പരസ്പരം പരിഭവങ്ങള്‍ പറയുമായിരുന്നുവെന്ന് നവ്യ പറയുന്നു. ആദ്യചിത്രമായ ഇഷ്ടത്തില്‍ ദിലീപേട്ടനായിരുന്നു നായകന്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയിലെത്തിയത്.'-നവ്യ നേരത്തെ പറഞ്ഞിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍