വ്യാജഫോട്ടോകൾ പ്രചരിപ്പിച്ചു, എൻ്റെ മകളെ പോലും വെറുതെ വിട്ടില്ല, 3 വർഷമായുള്ള ദുരനുഭവം തുറന്ന് പറഞ്ഞ് പ്രവീണ

Webdunia
വെള്ളി, 30 ഡിസം‌ബര്‍ 2022 (19:46 IST)
തൻ്റെ വ്യാജഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി പ്രവീണ. തൻ്റെ ചിത്രങ്ങൾ ഇത്തരത്തിൽ എല്ലാവർക്കും അയച്ചുനൽകിയെന്നും മകളെ പോലും വെറുതെ വിട്ടില്ലെന്നും നടി പ്രവീണപറയുന്നു. 3 വർഷമായി തന്നെയും തൻ്റെ കുടുംബത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് കഴിഞ്ഞ വർഷമാണ് പരാതി നൽകിയത്.
 
ഇതിന് മുൻപും വ്യാജചിത്രങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ തിരുനെൽവേലി സ്വദേശി ഭാഗ്യരാജിനെതിരെയാണ് (23) പരാതി. മോർഫിങ്ങിലൂടെ തൻ്റെ ചിത്രങ്ങൾ നഗ്നചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകിയെന്നാണ് പരാതി. ഒരു വർഷമായി പരാതി നൽകിയിട്ടും ഇതുവരെ നടപടികളൊന്നുമായില്ല. ഇപ്പോൾ മകളുടെ ചിത്രമാണ് ഇയാൾ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതെന്നും പ്രവീണ പറയുന്നു. പ്രവീണയുടെയും മകളുടെയും പരാതി സൈബർ പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതി എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും തിരുവനന്തപുരം സൈബർ പോലീസ് അറിയിച്ചിരിക്കുകയാണ്. പ്രവീണ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article