എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുളത്. കമ്പ്ളീറ്റ് ഫൺ സ്റ്റോണർ എന്ന ലേബലിലാണ് ചിത്രം പുറത്തിറങ്ങുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍,സുവൈബത്തുൽ അസ്ലാമിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിൻ്റെ ടീസറിൽ കഥാപാത്രങ്ങൾ എംഡിഎംഎ ഉപയോഗിക്കുന്നതും ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ രംഗങ്ങളാണുള്ളത്. ഇതിനെ തുടർന്നാണ് എക്സൈസ് എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തത്.