പ്രതാപ് പോത്തന്‍ ഒടുവിലായി അഭിനയിച്ചത് നിവിന്‍ പോളിയുടെ അച്ഛനായി,ഷൂട്ടിംഗ് കഴിഞ്ഞ് പോയി ഒരാഴ്ചക്കുള്ളില്‍... സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഓര്‍ക്കുന്നു
ദുല്‍ഖറിന്റെ സല്യൂട്ടിന് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുതിയ സിനിമയുടെ തിരക്കുകളിലായിരുന്നു. നിവിന്‍ പോളി നായകനായ എത്തുന്ന പേരിടാത്ത സിനിമ ഒരുങ്ങുകയാണ്. ചിത്രത്തില്‍ നിവിന്റെ അച്ഛനായി പ്രതാപ് പോത്തന്‍ അഭിനയിച്ചു.'ഡേവിസ്'എന്ന കഥാപാത്രം അവതരിപ്പിച്ച് അദ്ദേഹം പോയി ഒരാഴ്ചയെ ആയുള്ളൂവെന്ന് റോഷന്‍ ആന്‍ഡ്രൂസ് ഓര്‍ക്കുന്നു.
'സര്‍ ..... ഞങ്ങള്‍ സംസാരിച്ചു ഷൂട്ടിംഗ് ആസ്വദിച്ചു, നിങ്ങള്‍ പോയി ... ഒരാഴ്ചയ്ക്കുള്ളില്‍ ? നിവിന്റെ അച്ഛനായി 'ഡേവിസ്' ചെയ്തതിന് നന്ദി, അതെ, ഞാന്‍ നിങ്ങളുടെ പേര് തുടക്കത്തില്‍ പരാമര്‍ശിക്കും, പക്ഷേ .......RIP'-റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.