പ്രണവ് മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്നത് പോലും ചിലപ്പോള്‍ തങ്ങളില്‍ ഒന്നായ യാത്രകള്‍ ചെയ്യാനുള്ള തുക കണ്ടെത്താനാകും. അഭിനയ ലോകത്ത് നിന്ന് പലപ്പോഴും അകന്ന് നില്‍ക്കാറുള്ള യുവ നടന്‍ വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാല്‍ സാഹസികതയുടെ തോഴന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ തന്റെ ലൈവ് പെര്‍ഫോമന്‍സിന്റെ വീഡിയോയാണ് പ്രണവ് മോഹന്‍ലാല്‍ പങ്കുവെച്ചത്.
യാത്രകളിലാണ് താരം, അതിനിടയില്‍ ഒരു വേദിയില്‍ ലൂയിസ് ആംസ്ട്രോങ്ങിന്റെ 'സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസ്' എന്ന ഗാനം ആലപിക്കുന്ന പ്രണവിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.