മോഹന്‍ലാലും മമ്മൂട്ടിയും എത്തി,ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനായി, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 6 ജനുവരി 2023 (09:03 IST)
നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. ഡിസംബര്‍ 31 ആയിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ വിവാഹ റിസപ്ഷനില്‍ പങ്കെടുത്തു. കല്യാണത്തിന്റെ വീഡിയോയും ചിത്രങ്ങളും ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
ബാബുരാജിന്റെ ആദ്യ വിവാഹത്തില്‍ രണ്ട് ആണ്‍മക്കള്‍ ആണ് ഉള്ളത്.അഭയ്, അക്ഷയ് എന്നിങ്ങനെയാണ് മക്കളുടെ പേര്.
നടി വാണി വിശ്വനാഥമായുള്ള വിവാഹശേഷം രണ്ട് മക്കള്‍ കൂടി ബാബുരാജിന് പിറന്നു.ആരോമല്‍, ആര്‍ച്ച എന്നിങ്ങനെയാണ് മക്കളുടെ പേര്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article