‘പിശാശ് 2’ൽ നായിക ആൻഡ്രിയ ജെർമിയ തന്നെ, ഷൂട്ടിംഗ് നവംബറിൽ

കെ ആര്‍ അനൂപ്
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (09:29 IST)
2014ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു 'പിശാശ്'. മിഷ്‌കിന്‍റെ സംവിധാനത്തിൽ പിറന്ന ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിൽ ആൻഡ്രിയ ജെർമിയ നായികയായെത്തുന്നു. സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. മസനഗുഡിയാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷന്‍. ഇവിടെ ചിത്രീകരണം ആരംഭിക്കും.
 
അതേസമയം പിശാശില്‍ നിന്ന് വ്യത്യസ്തമായിരിക്കും ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പത്തെ സിനിമയുടെ തുടർച്ച ആയിരിക്കില്ലെന്നും എന്നാൽ ആദ്യഭാഗത്തെ ചില കാര്യങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
 
കാർത്തിക് രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ആദ്യഭാഗത്തിൽ നായികയായെത്തിയ പ്രയാഗ മാർട്ടിനും സിനിമയുടെ ഭാഗമായേക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article