മമ്മൂട്ടി ചെയ്‌താല്‍ നന്നാവുമെന്ന് പലരും പറഞ്ഞു, പക്ഷേ മോഹന്‍ലാല്‍ മതിയെന്ന് തീരുമാനിച്ചു !

ഗേളി ഇമ്മാനുവല്‍
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (08:42 IST)
1994ല്‍ റിലീസ് ചെയ്‌ത മോഹന്‍ലാല്‍ ചിത്രമായിരുന്നു ‘പക്ഷേ...’. ചെറിയാന്‍ കല്‍പ്പകവാടിയുടെ തിരക്കഥയില്‍ മോഹന്‍ സംവിധാനം ചെയ്‌ത ആ സിനിമയില്‍ ശോഭനയും ശാന്തികൃഷ്ണയുമായിരുന്നു മോഹന്‍ലാലിന്‍റെ നായികമാര്‍.
 
തിലകന്‍, ഇന്നസെന്‍റ്, വേണു നാഗവള്ളി, ജഗതി ശ്രീകുമാര്‍, എം ജി സോമന്‍ തുടങ്ങിയവര്‍ക്ക് മികച്ച കഥാപാത്രങ്ങളെയായിരുന്നു ആ സിനിമയില്‍ അവതരിപ്പിക്കാനുണ്ടായിരുന്നത്.
 
എന്നാല്‍ ഈ സിനിമയുടെ കഥ കേട്ട പലരും ഇത് മമ്മൂട്ടിക്ക് പറ്റിയ കഥയാണെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ സിനിമയില്‍ മോഹന്‍ലാല്‍ നന്നായി തിളങ്ങുമെന്ന് തങ്ങള്‍ക്കുറപ്പുണ്ടായിരുന്നു എന്ന് ചെറിയാന്‍ കല്‍പ്പകവാടി പറയുന്നു.
 
ചിത്രത്തിന്‍റെ ക്ലൈമാക്‍സ് എഴുതാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും കല്‍പ്പകവാടി വ്യക്‍തമാക്കുന്നു. തിയേറ്ററില്‍ വിജയമായ ചിത്രം ഇന്നും ഓര്‍ത്തിരിക്കുന്നത് അതിന്‍റെ ക്ലൈമാക്സിന്‍റെ പ്രത്യേകത കൊണ്ടാണെന്നും തിരക്കഥാകൃത്ത് പറയുന്നു. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചെറിയാന്‍ കല്‍പ്പകവാടി ഇക്കാര്യം വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article