മലയാളത്തില്‍ ഇന്നേവരെ കാണാത്ത കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ്, വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഏപ്രില്‍ 2021 (12:31 IST)
മലയാളത്തില്‍ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം വിജയന്റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉണ്ടാകുമെന്ന് ഉറപ്പ് ചെമ്പന്‍ വിനോദ് നല്‍കി. ആറാട്ടുപുഴ വേലായുധ പണിക്കരുടെ ഈ ജീവിതം സിനിമയാകുമ്പോള്‍ കഥാപാത്രമായെത്തുന്നത് സിജു വില്‍സണ്‍ ആണ്.
 
അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍ , ശ്രീജിത്ത് രവി, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, സുനില്‍ സുഗത, സ്പടികം ജോര്‍ജ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 
 
പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article