സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ച് പറയാത്തത് ജീവഭയം ഉള്ളത് കൊണ്ട്: പാർവതി

Webdunia
ഞായര്‍, 9 ജനുവരി 2022 (11:05 IST)
മലയാള സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ച് മിണ്ടാതിരിക്കുന്നത് ജീവഭയം ഉള്ളത് കൊണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. സെക്‌സ് റാക്കറ്റ് അടക്കം സുഗമമായി നടത്തി കൊടുക്കുന്ന ഒരു സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്നും സൂപ്പർ താരങ്ങൾ പോലും ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്നും പാർവതി പറഞ്ഞു.
 
പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്ന സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. താനടക്കം പലരും മിണ്ടാതിരിക്കുന്നത് ജീവഭയം ഉള്ളതു കൊണ്ടാണ്. വീടിന്റെ വഴി ചോദിച്ച് വിളിക്കുക, അല്ലെങ്കില്‍ ഇതൊന്നും നല്ലതിനല്ല എന്ന ഭീഷണി കോളുകളും കാര്യങ്ങളും തങ്ങള്‍ക്കും കിട്ടുന്നുണ്ട്.
 
അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല. സെക്‌സ് റാക്കറ്റ് അടക്കം സുഗമമാക്കി കൊടുക്കുന്ന സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിക്ക് അകത്തുണ്ട്. അതിനെ കുറിച്ച് വളരെ വ്യക്തമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. 
 
ഇങ്ങനെ പറഞ്ഞുള്ള ഫോണ്‍ കോളുകളും കാര്യങ്ങളും തന്റെ നടിമാരും അല്ലാതെയുമായ സുഹൃത്തുക്കൾക്ക് ലഭിച്ചിട്ടുണ്ട്.ഇതിന്റെ എല്ലാ ഡീറ്റെയ്ല്‍സും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.ഇന്‍ഡസ്ട്രിയില്‍ ഒരു വ്യക്തിയും, നമ്മള്‍ സൂപ്പര്‍ ഹീറോ എന്ന് വിളിക്കുന്ന താരങ്ങള്‍ പോലും ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാത്തതിന് പിന്നില്‍ എന്തായിരിക്കും കാരണം? 
 
ഞാൻ 17 വയസിൽ സിനിമയിലെത്തിയതാണ്. കലയോടുള്ള സ്‌നേഹവും തനിക്ക് അതിനുള്ള ടാലന്റ് ഉള്ളതു കൊണ്ട് തന്നെയാണ് ഇവിടെ നിലനില്‍ക്കുന്നത്.പാർവതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article