വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മമ്മൂട്ടി സേതുരാമയ്യര്‍ ആയി; ആദ്യ സ്റ്റില്‍ പുറത്ത്

Webdunia
ശനി, 8 ജനുവരി 2022 (21:12 IST)
സിബിഐ അഞ്ചാം ഭാഗത്തിലെ മമ്മൂട്ടിയുടെ ആദ്യ സ്റ്റില്‍ പുറത്ത്. കൈകള്‍ പിന്നില്‍ കെട്ടിയുള്ള മമ്മൂട്ടിയുടെ ഐക്കോണിക്ക് നില്‍പ്പാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം ജനിക്കുന്നത്.
 
സിബിഐ അഞ്ചാം ഭാഗം ചെയ്യാന്‍ കെ.മധുവും എസ്.എന്‍.സ്വാമിയുമാണ് ഒന്നിച്ച് തീരുമാനമെടുത്തത്. സിബിഐ അഞ്ചാം ഭാഗം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഇരുവരും മമ്മൂട്ടിയെ അറിയിച്ചു. എന്നാല്‍, 'അത് വേണോ' എന്നൊരു ചോദ്യമാണ് മമ്മൂട്ടിക്കുണ്ടായിരുന്നത്. അഞ്ചാം ഭാഗം ചെയ്യേണ്ട എന്നായിരുന്നു മമ്മൂട്ടിയുടെ നിലപാട്. പിന്നീട് എസ്.എന്‍.സ്വാമിയുടെ കഥ കേട്ടതിനു ശേഷമാണ് മമ്മൂട്ടിയുടെ മനസ് മാറാന്‍ തുടങ്ങിയത്. ത്രില്ലടിപ്പിക്കുന്ന കഥയാണെന്ന് മനസിലായ മമ്മൂട്ടി സിബിഐ അഞ്ചാം ഭാഗത്തിനായി ഡേറ്റ് നല്‍കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article