'പട' ഈ വര്‍ഷം ഇറങ്ങിയതില്‍ മികച്ച സിനിമ:സജിന്‍ ബാബു

കെ ആര്‍ അനൂപ്
ശനി, 12 മാര്‍ച്ച് 2022 (14:55 IST)
'പട' ഉറപ്പായിട്ടും കാണേണ്ട പടം ആണെന്ന് ബിരിയാണി സംവിധായകന്‍ സജിന്‍ ബാബു.സിനിമയുടെ ആശയം കൊണ്ടും,മേക്കിങ് കൊണ്ടും, ചില അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഈ വര്‍ഷം ഇറങ്ങിയതില്‍ മികച്ച സിനിമയാണ് പട എന്ന് സംവിധായകന്‍ പറഞ്ഞു. 
കമല്‍ കെ എം സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
 പ്രകാശ് രാജ്, ഇന്ദ്രന്‍സ് തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article