സൈബര്‍ സെല്ലില്‍ ഒരു പരാതി കൊടുത്തു, വ്യാജ പതിപ്പുകള്‍ ടെലിഗ്രാമിലും യൂട്യൂബിലും,രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷത്തോളം പേരാണ് കണ്ടത്

കെ ആര്‍ അനൂപ്
തിങ്കള്‍, 16 മെയ് 2022 (10:08 IST)
ഒ.ടി.ടി റിലീസായതോടെ അഖില്‍ മാരാര്‍ സംവിധാനം ചെയ്ത ഒരു താത്വിക അവലോകനം വ്യാജ പതിപ്പുകള്‍ ടെലിഗ്രാമിലും യൂട്യൂബിലും എത്തി.രണ്ടര ലക്ഷത്തോളം പേരാണ് 2 ദിവസം കൊണ്ട് ഒരു ചാനലില്‍ സിനിമ കണ്ടത്.ഇപ്പോള്‍ സൈബര്‍ സെല്ലില്‍ ഒരു പരാതി കൊടുത്തിട്ടുണ്ടെന്ന് അഖില്‍ മാരാര്‍ പറഞ്ഞു.
 
അഖില്‍ മാരാരുടെ വാക്കുകള്‍
 
'കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന സിനിമ ടെലിഗ്രാമില്‍ ഡൗണ്‍ലോഡ് ചെയ്തു കാണുകയും പിന്നീട് അതിന്റെ കോപ്പി എടുത്തു യൂ ടൂബില്‍ ഇടുകയും ചെയ്യുന്ന പ്രവണത കുറേക്കാലമായി നിര്‍മാതാക്കളുടെ ശാപമാണ്..
എന്റെ സിനിമയുടെ ഇത്തരം പ്രിന്റുകള്‍ യൂ ടൂബില്‍ ആദ്യം കണ്ടപ്പോള്‍ തന്നെ നിര്‍മാതാവിനെ അറിയിച്ചതാണ്..വൈകി ആണെങ്കിലും ഇപ്പോള്‍ സൈബര്‍ സെല്ലില്‍ ഒരു പരാതി കൊടുത്തിട്ടുണ്ട്..രണ്ടര ലക്ഷത്തോളം പേരാണ് 2 ദിവസം കൊണ്ട് ഒരു ചാനലില്‍ സിനിമ കണ്ടത്..

അത് ഡിലീറ്റ് ചെയ്തപ്പോള്‍ അടുത്തവന്‍ വന്നേക്കുന്നു..
അവന്റെ കമന്റ് ആണ് രസകരം പ്രോത്സാഹിപ്പിക്കണം പോലും..
ഞാന്‍ അവനോരു പ്രോത്സാഹനം കമന്റ് ആയി കൊടുത്തിട്ടുണ്ട്..
അമ്മയെ വിറ്റ് കാശുണ്ടാക്കാന്‍..
 
പിന്നെ കൊട്ടാരക്കര ഉള്ള ചില നാറികള്‍ ഞാന്‍ ഈ പടം യൂ ടൂബില്‍ വിറ്റെന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട്...ആ ഊളകള്‍ അറിയാന്‍..
ഈ സിനിമ ആമസോണില്‍ വിറ്റ് കൊടുത്തത് എന്റെ ബന്ധത്തില്‍ എന്റെ സുഹൃത്തായ നിര്‍മാതാവ് സുദീപ് കാരാട്ട് ആണ്..
പിന്നെ യൂ ടൂബിന് സിനിമ വിറ്റാല്‍ അത് യൂ ട്യൂബിന്റെ സ്വന്തം ചാനലില്‍ ആണ് വരുന്നത്..
ഇനി യൂ ടൂബിള്‍ നിന്നും വരുമാനം വരണം എങ്കില്‍ അത് മോണടൈസേഷന്‍ കിട്ടിയ ചാനല്‍ ആയിരിക്കണം..
ഇതൊന്നും അറിയാതെ തന്തയില്ലായ്മ പറഞ്ഞു നടക്കുന്നവന്മാരെ ഞാന്‍ ശ്രദ്ധിക്കാതെ കളഞ്ഞതാണ്..
 
എന്നാല്‍ ചില പ്രാദേശിക ചാനല്‍ സുഹൃത്തുക്കള്‍ ഇത് ചോദിച്ചു എന്നെ വിളിച്ചത് കൊണ്ടും ചില സ്‌ക്രീന്‍ ഷോട്ടുകള്‍ എനിക്ക് ചിലര്‍ അയച്ചതും കൊണ്ടും പറയേണ്ടി വന്നു എന്ന് മാത്രം..
 
ഏതൊരു നിര്മാതാവിന്റെയും ശാപം സിനിമ അറിയാത്ത ഇത്തിള്‍ കണ്ണികള്‍ ആണ്..അവന്മാരാണ് ഇതിന് പിന്നില്‍..
 
മിണ്ടണ്ട എന്ന് വെച്ചു കളഞ്ഞതാണ് ...
പക്ഷെ മൗനം ചിലപ്പോഴൊക്കെ നമ്മുടെ ഭയം ആണെന്ന് ഈ ഊളകള്‍ തെറ്റിദ്ധരിച്ചാലോ..'- അഖില്‍ കുറച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article