ഇന്ത്യയില്‍ മാത്രം റിലീസ് ചെയ്തില്ല, ഒടുവില്‍ ഒടിടിയിലേക്ക് 'മങ്കിമാന്‍', ആഗോളതലത്തില്‍ നേടിയ കളക്ഷന്‍

കെ ആര്‍ അനൂപ്
വെള്ളി, 7 ജൂണ്‍ 2024 (09:22 IST)
ഇന്ത്യയിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സാധിക്കാതെ പോയ ദേവ് പട്ടേല്‍ സംവിധാനം ചെയ്ത മങ്കിമാന്‍ ഒടുവില്‍ ഒടിടിയിലേക്ക്. ആഗോളതലത്തില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ വന്‍ കളക്ഷന്‍ നേടിയിരുന്നു. റിലീസ് ചെയ്ത് രണ്ട് മാസത്തിനുശേഷമാണ് സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപനം എത്തിയത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ, മിത്തോളജിയും ആക്ഷനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
 
ജൂണ്‍ 14ന് സിനിമ യുഎസ് വീഡിയോ സ്ട്രീംഗ് പ്ലാറ്റ്‌ഫോമായ പീക്കോക്കില്‍ റിലീസ് ആകും.4K അള്‍ട്രാ എച്ച്ഡി, ബ്ലൂ-റേ, ഡിവിഡി പതിപ്പുകള്‍ എന്നീ പതിപ്പുകള്‍ ജൂണ്‍ 25 മുതല്‍ ലഭ്യമാകും. സിനിമയുടെ എക്സ്റ്റന്റഡ് കട്ടായിരിക്കും ഇതില്‍ ഉള്‍പ്പെടുത്തുക എന്നാണ് വിവരം.
എന്നാല്‍ ഇന്ത്യയിലെ റിലീസില്‍ പീക്കോക്ക് ഉള്ളടക്കം സാധാരണ ജിയോ സിനിമ വഴിയാണ് കിട്ടാറുള്ളത് .മങ്കി മാന്‍ ഇന്ത്യയില്‍ സ്ട്രീം ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. രാജ്യത്ത് വിവാദമാകാവുന്ന തരത്തിലുള്ള ടീമുകള്‍ കാരണം സിനിമയ്ക്ക് രാജ്യത്ത് തിയേറ്ററുകള്‍ റിലീസ് ലഭിച്ചില്ല. ആഗോളതലത്തില്‍ റിലീസ് ചെയ്ത മങ്കി മാന്‍ 34.5 മില്യന്‍ ഡോളര്‍ നേടിയിരുന്നു.
 
തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് മാര്‍ച്ച് 11 ന് സൗത്ത് ബൈ സൗത്ത് വെസ്റ്റില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article