'കാഞ്ചന 4' വരുന്നു,ലാഘവ ലോറന്‍സിന്റെ പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 6 ജൂണ്‍ 2024 (13:17 IST)
ബഹുമുഖ പ്രതിഭയാണ് നടന്‍ ലാഘവ ലോറന്‍സ്. അദ്ദേഹത്തിന്റെ മള്‍ട്ടി ടാസ്‌കിങ് സ്‌കില്ലിനെ കുറിച്ച് എടുത്തു പറയേണ്ട കാര്യമില്ല.നൃത്തസംവിധായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ലോറന്‍സ് പൊതുരംഗത്തും സജീവമാണ്.
 
ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രാഘവ ലോറന്‍സ് തന്റെ 'കാഞ്ചന' സീരീസ് തിരക്കുകളിലാണ്. സംവിധായകനും നടനുമായ അദ്ദേഹം ചിത്രത്തിന്റെ നാലാം ഭാഗത്തിന്റെ ജോലികള്‍ ആരംഭിച്ചു എന്നാണ് കേള്‍ക്കുന്നത്.
 
ലോറന്‍സ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കാഞ്ചന 4'എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.'കാഞ്ചന 4'ന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ അതിവേഗം നടക്കുന്നുണ്ടെന്നും ഈ വര്‍ഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് പറയപ്പെടുന്നത്.
 
'കാഞ്ചന' ഹൊറര്‍ സീരീസില്‍ ആദ്യ രണ്ടു ഭാഗങ്ങളും വിജയിച്ചിരുന്നു. അവസാനത്തെ ഭാഗം ബോക്‌സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.
2011-ല്‍ പുറത്തിറങ്ങിയ 'കാഞ്ചന'യുടെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്തുകൊണ്ട് രാഘവ ലോറന്‍സ് തന്റെ ബോളിവുഡ് അരങ്ങേറ്റവും നടത്തി, 'ലക്ഷ്മി' എന്ന് പേരിട്ട ചിത്രത്തില്‍ അക്ഷയ് കുമാറായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 
 
 സംവിധായകന്‍ ഭാഗ്യരാജ് കണ്ണനൊപ്പം 'ബെന്‍സ്', വെങ്കട്ട് മോഹനൊപ്പം 'ഹണ്ടര്‍' എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിരക്കിലാണ് രാഘവ ലോറന്‍സ് ഇപ്പോള്‍.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍