'മോഹന്‍ലാല്‍ ഫാക്ടര്‍ ആര്‍ക്കും ബീറ്റ് ചെയ്യാന്‍ പറ്റില്ല, അങ്ങോട്ട് കൊടുത്തതിന്റെ 50 മടങ്ങ് തിരിച്ചു കിട്ടും';എമ്പുരാന്‍ ഛായാഗ്രഹകന്‍ സുജിത്ത് വാസുദേവ് പറയുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 20 മാര്‍ച്ച് 2024 (16:32 IST)
mohanlal
മലയാള സിനിമ പ്രേമികള്‍ ഒന്നാകെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മൂന്ന് ഷെഡ്യൂളുകള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇനി ഇന്ത്യയിലുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഛായാഗ്രഹകന്‍ സുജിത്ത് വാസുദേവ് എമ്പുരാന്‍ സിനിമയെക്കുറിച്ചും മോഹന്‍ലാലീനെ കുറിച്ചും പറയുകയാണ്.
 
തിരക്കഥയും മികച്ച സംവിധാനവുമാണ് ഒരു സിനിമയ്ക്ക് ഏറ്റവും ആവശ്യമെന്നും എന്നാല്‍ എമ്പുരാനെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്ന ഫാക്ടര്‍ കൂടെ ഉണ്ടാകുമെന്നും സുജിത്ത് വാസുദേവ് പറയുന്നു. നമ്മള്‍ കൊടുക്കുന്നതിന്റെ 50 മടങ്ങ് തിരിച്ചു നല്‍കുന്ന നടനാണ് മോഹന്‍ലാലെന്നും അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് സുജിത്ത് പറയുന്നു.
 
'ഒരു സിനിമയില്‍ ഏറ്റവും മുകളില്‍ നില്‍ക്കേണ്ടത് അതിന്റെ സ്‌ക്രിപ്റ്റ് തന്നെയാണ്. തിരക്കഥയും ആ തിരക്കഥ എങ്ങനെയാണ് ഒരു സംവിധായകന്‍ 
 ഒരുക്കാന്‍ വിചാരിക്കുന്നത് എന്നതും വളരെ പ്രധാനപ്പെട്ടതാണ്. അത് രണ്ടും തന്നെയാണ് ഒരു സിനിമയുടെ മെയിന്‍ പാര്‍ട്ട് എന്ന് പറയുന്നത്. അതിനപ്പുറത്തേക്ക് ഒന്നും വേണ്ട. ഈ ചിത്രത്തിലേക്ക് വരുമ്പോള്‍ മോഹന്‍ലാല്‍ എന്നൊരു ഫാക്ടര്‍ ഉണ്ടല്ലോ. അത് ആര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും ബീറ്റ് ചെയ്യാന്‍ പറ്റാത്ത ഒരു ഫാക്ടര്‍ ആണ്. നമ്മള്‍ ഒരു സാധനം അങ്ങോട്ട് കൊടുത്തുകഴിഞ്ഞാല്‍ ഒരു അമ്പത് മടങ്ങിന് തിരിച്ച് കിട്ടുകയെന്ന് പറയുന്നത് ഇന്ത്യന്‍ സിനിമയില്‍ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. മലയാള സിനിമ പ്രത്യേകിച്ച്.
 
എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ലാല്‍ സാറിന്റെ കൂടെ ഒന്ന് വര്‍ക്ക് ചെയ്യുക. അല്ലെങ്കില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ പറ്റുക. ക്യാമറ ചെയ്യാന്‍ പറ്റുക. ആര്‍ട്ട് ചെയ്യാന്‍ പറ്റുക എന്നതെല്ലാം.',- സുജിത്ത് വാസുദേവ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article