നില്‍ജ കെ ബേബി സിനിമ തിരക്കുകളിലാണ്.ശ്രീനാഥ് ഭാസിയുടെ 'ലവ്ഫുളി യുവേഴ്‌സ് വേദ' റിലീസിനായി കാത്തിരിക്കുകയാണ് നടി. ജാനറ്റ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്.
റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ സിനിമ നടിയായി മാറിയ ആളാണ് നില്‍ജ.കപ്പേള, സാറാസ്, ചുഴല്‍,മലയന്‍കുഞ്ഞ്, തുടങ്ങിയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു.
1990 ഏപ്രില്‍ 14 ന് കണ്ണൂരിലാണ് നില്‍ജ കെ ബേബി ജനിച്ചത്.