‘മുന്താണൈ മുടിച്ച്’ റീമേക്ക്, ഉർവശിയുടെ വേഷത്തിൽ ഐശ്വര്യ രാജേഷ്

കെ ആര്‍ അനൂപ്
ശനി, 19 സെപ്‌റ്റംബര്‍ 2020 (22:37 IST)
37 വർഷങ്ങൾക്ക് ശേഷം ഭാഗ്യരാജിൻറെ ‘മുന്താണൈ മുടിച്ച്’ റീമേക്കിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ശശികുമാറാണ്. ഇപ്പോഴിതാ ചിത്രത്തിൽ നായികയായി ഐശ്വര്യ രാജേഷ് എത്തുന്നുവെന്ന വിവരം നടി തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്. റീമേക്കിനായി തിരക്കഥയും സംഭാഷണവും ഭാഗ്യരാജ്  എഴുതുന്നുണ്ടെങ്കിലും സംവിധാനം ആരാണെന്ന് കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
 
1983ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു മുന്താണൈ മുടിച്ച്. ഉർവശി ആയിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്. അത്രയും പ്രശസ്തമായ ഒരു സിനിമയുടെ റിമേക്കിൽ നായികയായി അഭിനയിക്കുന്നതിൻറെ ത്രില്ലിലാണ്  ഐശ്വര്യ രാജേഷ്.
 
"തമിഴ് സിനിമയുടെ ലാൻഡ്മാർക്ക് ചിത്രങ്ങളിലൊന്നിന്റെ റീമേക്കിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട്. 2021 ൽ ചിത്രമെത്തും" - ഐശ്വര്യ രാജേഷ് ട്വിറ്ററിൽ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article