വിജയ് ചിത്രം മാസ്‌റ്ററിന്‍റെ ട്രെയിലര്‍ എന്ന്? വിവരം ഇതാ...

കെ ആര്‍ അനൂപ്

ചൊവ്വ, 14 ജൂലൈ 2020 (20:39 IST)
വിജയ് ആരാധകർ മാസ്റ്ററിന്റെ പുതിയ വിശേഷങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ നടൻ ശന്തനു ഭാഗ്യരാജ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. സിനിമയുടെ ട്രെയിലറിന്റെ ജോലികൾ പൂർത്തിയാക്കിയെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ട്രെയിലർ തനിക്ക് കാണാൻ സാധിച്ചില്ലെന്നും നടൻ പറഞ്ഞു.
 
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് തമിഴ്നാട് സർക്കാർ അനുമതി നൽകിയ സമയത്ത് സംവിധായകൻ ലോകേഷ് കനകരാജ് എന്നോട് എഡിറ്റിംഗ് സ്റ്റുഡിയോയിലേക്ക് വരുവാൻ പറഞ്ഞിരുന്നു. എന്നാൽ ആ സമയത്ത് ഞാനൊരു ഷോർട്ട് ഫിലിമിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതിനാൽ എഡിറ്റിംഗ് സ്റ്റുഡിയോയിലേക്ക് പോകാൻ സാധിച്ചില്ല. ട്രെയിലർ കാണുവാൻ ആണ് സംവിധായകൻ ക്ഷണിച്ചത് എന്ന് അറിയില്ലായിരുന്നു. എന്തായാലും അത് എനിക്ക് കാണാൻ സാധിച്ചില്ല - ശന്തനു ഭാഗ്യരാജ് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍