2007-ല്‍ മുക്ത,2022 മകള്‍ കണ്മണിക്കുട്ടി ജോഷിയുടെ സിനിമയില്‍

കെ ആര്‍ അനൂപ്
ശനി, 14 മെയ് 2022 (14:52 IST)
നടി മുക്തയുടെ മകള്‍ കിയാര സിനിമയിലെത്തിയത് പത്മകുമാര്‍ സംവിധാനം ചെയ്ത പത്താംവളവ് എന്ന ചിത്രത്തിലൂടെയാണ്. നിലവില്‍ പ്രദര്‍ശനം തുടരുന്ന സിനിമയില്‍ സുരാജിന്റെയും അദിതി രവിയുടെയും മകളായി കണ്‍മണികുട്ടി അഭിനയിക്കുന്നു. മറ്റൊരു സന്തോഷവാര്‍ത്ത കൂടി മുക്ത പങ്കുവെക്കുകയാണ്.
 
2007-ല്‍ ജോഷി സംവിധാനം ചെയ്ത നസ്രാണി ചിത്രത്തില്‍ മുക്ത അഭിനയിച്ചിരുന്നു. ഇപ്പോള്‍ തന്റെ മകള്‍ കണ്മണിയും ജോഷിയുടെ ചിത്രത്തില്‍ അഭിനയിച്ച ത്രില്ലിലാണ് നടി. 
 
'2007 -ല്‍ (ജോഷി സാര്‍ )സംവിധാനം ചെയ്ത നസ്രാണി എന്ന വലിയ സിനിമ യുടെ ഭാഗമാകുവാന്‍ 
എനിക്ക് അവസരം ലഭിച്ചു.
 
ഇപ്പോള്‍ 2022 എന്റെ മകള്‍ കണ്മണിക്കുട്ടികും ജോഷി sir സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന സിനിമയുടെ ഭാഗമാകുവാന്‍ സാധിച്ചു.'-മുക്ത കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article