ബേബി ശാലിനിയ്ക്ക് ഇന്നത്തെ ജനറേഷനില്‍ പകരക്കാരിയാകാന്‍ കണ്‍മണികുട്ടി:അദിതി രവി

കെ ആര്‍ അനൂപ്

ശനി, 14 മെയ് 2022 (10:15 IST)
നടി മുക്തയുടെ മകള്‍ കിയാര സിനിമയിലെത്തിയത് പത്മകുമാര്‍ സംവിധാനം ചെയ്ത പത്താംവളവ് എന്ന ചിത്രത്തിലൂടെയാണ്. നിലവില്‍ പ്രദര്‍ശനം തുടരുന്ന സിനിമയില്‍ സുരാജിന്റെയും അദിതി രവിയുടെയും മകളായി കണ്‍മണികുട്ടി അഭിനയിക്കുന്നു. കുട്ടി താരത്തിന്റെ ആദ്യ സിനിമയിലെ വിശേഷങ്ങള്‍ അദിതി രവി പങ്കുവെക്കുന്നു.
'വലുതാകുന്തോറും കഴിവുള്ള ഒരു നടിയായി മാറും കണ്മണി. മുക്തയുടെ തന്നെ ജീനിന്റെത് ആയിരിക്കാം. മുക്തയുടെ അതേ കഴിവുള്ള മകളാണ് കണ്മണി. കമ്മ്യൂണിക്കേഷന്‍ സ്‌കില് ഹൈയാണ്, അവളുടെ പ്രായത്തിലുള്ളവരെ പോലെയല്ല, ഒരു ഇമോഷനും എക്‌സ്പ്രഷനും ഒക്കെ പറഞ്ഞു കൊടുത്താല്‍ അത് മനസ്സിലാവുന്ന ഒരു കുട്ടിയാണ്. ഇന്നത്തെ ജനറേഷനില്‍ ബേബി ശാലിനിക്ക് പകരമായി അവളെയായിരിക്കും ആളുകള്‍ കാണുന്നത്.'- അദിതി രവി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍