ഞാന്‍ പശൂനേം കഴിക്കും, എരുമേനേം കഴിക്കും...പശുവിന് മാത്രം എന്താ ഈ നാട്ടില്‍ പ്രത്യേക പരിഗണന: നടി നിഖില വിമല്‍

Webdunia
ശനി, 14 മെയ് 2022 (13:43 IST)
പശുവിന് മാത്രം എന്താ ഈ നാട്ടില്‍ പ്രത്യേക പരിഗണന എന്ന കിടിലന്‍ ചോദ്യവുമായി നടി നിഖില വിമല്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് താരത്തിന്റെ ചോദ്യം. 
 


' നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. പശുവിനെ വെട്ടരുതെന്ന ഒരു സിസ്റ്റമേ ഇന്ത്യയില്‍ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുകയാണെങ്കില്‍ എല്ലാ മൃഗങ്ങളേയും സംരക്ഷിക്കണം. പശുവിന് മാത്രം പ്രത്യേക പരിഗണന ഈ നാട്ടില്‍ ഇല്ല. പശുവിനെ മാത്രം കൊല്ലരുത് എന്ന് പറഞ്ഞാല്‍ എന്താ? ഞാന്‍ എന്തും കഴിക്കും. വംശനാശം വരുന്നതുകൊണ്ടാണ് വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത്. ഞാന്‍ പശൂനേം കഴിക്കും... ഞാന്‍ എരുമേനേം കഴിക്കും..ഞാന്‍ എന്തും കഴിക്കും,' നിഖില പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article