ലക്കി സിംഗ് ആഘോഷം തുടങ്ങി, 'മോണ്‍സ്റ്റര്‍' പുതിയ ലുക്കില്‍ മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
ശനി, 1 ജനുവരി 2022 (15:09 IST)
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ഒരുങ്ങുകയാണ്. അടുത്തിടെ ഫസ്റ്റ് ലുക്ക് വന്നിരുന്നു. ഇപ്പോഴിതാ ആഘോഷത്തിന്റെ മൂഡിലുള്ള ലാലിന്റെ ചിത്രത്തിലെ പുതിയൊരു ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
 
ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.
പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.കൈയില്‍ തോക്കുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. ആശീര്‍വാദ് സിനിമാസിന് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article