മുന്നില്‍ 'മരക്കാര്‍' തൊട്ടുപിറകെ 'ദി പ്രീസ്റ്റ്', നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുത്തത് മമ്മൂട്ടി ചിത്രം

കെ ആര്‍ അനൂപ്

ശനി, 1 ജനുവരി 2022 (12:01 IST)
മരക്കാര്‍ തിയറ്ററുകളില്‍ നിന്ന് പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല.100 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചിത്രത്തിന് ലഭിച്ച വന്‍ ഹൈപ്പ് ലഭിച്ചിരുന്നു. തിയേറ്ററുകളില്‍ നിന്ന് എത്ര രൂപ നേടി എന്നറിയാം.
 
23 കോടി രൂപ മാത്രമാണ് മരക്കാറിന് നേടാനായത്.ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രിയദര്‍ശന്‍ ചിത്രം നിര്‍മ്മിച്ചത്.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച 'ദി പ്രീസ്റ്റ്' 2021 മാര്‍ച്ച് 11നാണ് റിലീസ് ചെയ്തത്.നിര്‍മ്മാണ ചെലവ് 11 കോടിയാണ്.
നവാഗതനായ ജോഫീന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം സിനിമ 17 കോടിയോളം നേടി. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍