മമ്മൂട്ടിയുടെ കട്ട ഫാനായ ഒന്‍പതാം ക്ലാസുകാരന്‍, അവന്റെ ചെറുകഥ സമാഹാരം പ്രകാശനം ചെയ്ത് മെഗാസ്റ്റാര്‍

കെ ആര്‍ അനൂപ്

വെള്ളി, 31 ഡിസം‌ബര്‍ 2021 (14:27 IST)
മമ്മൂട്ടിയുടെ കടുത്ത ആരാധകനായ കളമശ്ശേരി കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി അമന്‍ പാര്‍ത്ഥിവ് കൃഷ്ണന്‍ എഴുതിയ ചെറുകഥാ സമാഹാരം മമ്മൂട്ടി രണ്‍ജി പണിക്കര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
 
'കളമശ്ശേരി കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി അമന്‍ പാര്‍ത്ഥിവ് കൃഷ്ണന്‍ എഴുതിയ Blossoming Souls എന്ന ഇംഗ്ലീഷ് ചെറുകഥാ സമാഹാരം മെഗാസ്റ്റാര്‍ മമ്മൂട്ടി, നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ക്ക് നല്‍കി പ്രകാശനം ചെയ്തപ്പോള്‍. 
 
പ്രിയ സുഹൃത്ത് ശരത്തിന്റേയും ഡോ.കൃപാ കൃഷ്ണന്റെയും മകനായ അമന്റെ ആദ്യ പുസ്തകമാണിത്. 
 
മമ്മൂക്കയുടെ കടുത്ത ആരാധകനായ അമന് എഴുത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഇതൊരു തുടക്കവും പ്രചോദനവുമാകട്ടെ.'- നിര്‍മ്മാതാവ് ആന്റോ ജോസഫ് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍