വിഷ്ണു മഞ്ചു നായകനായി മോഹന്‍ലാല്‍, അക്ഷയ്കുമാര്‍, പ്രഭാസ് എന്നിവര്‍ അണിനിരന്ന തെലുങ്ക് സിനിമയായ കണ്ണപ്പ ഒടിടിയിലേക്ക്. തിയേറ്ററുകളില്‍ റിലീസ് ചെയ്ത് മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ശേഷമാണ് സിനിമ ഒടിടിയിലെത്തുന്നത്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 25 മുതലാകും സിനിമയെത്തുക എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സിനിമയില്‍ മോഹന്‍ലാല്‍ കിരാത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കാട്ടില്‍ ദൈവവിശ്വാസമില്ലാതെ ജീവിക്കുന്ന വിഷ്ണുമഞ്ചുവിന്റെ കഥാപാത്രം ശിവഭക്തനായി മാറുന്ന കഥയാണ് സിനിമ പറയുന്നത്. മോഹന്‍ബാബു, ശരത് കുമാര്‍, മധുബാല, കാജല്‍ അഗര്‍വാള്‍ എന്നിങ്ങനെ ശ്രദ്ധേയമായ താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.