'പഴയൊരു കൂട്ടുകാരനാ... '; സൗഹൃദം പുതുക്കി മോഹന്‍ലാലും മീനയും, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 7 ഓഗസ്റ്റ് 2021 (08:57 IST)
മലയാളത്തിനു പുറമെ ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും ഒരുപാട് സുഹൃത്തുക്കള്‍ മോഹന്‍ലാലിന് ഉണ്ട്. 'ബ്രോ ഡാഡി' ഷൂട്ടിംഗിന്റെ ഒഴിവു വേളയില്‍ തെലുങ്ക് താരം മോഹന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ചരിക്കുകയാണ് മോഹന്‍ലാലും മീനയും. സൗഹൃദം പുതുക്കാനുള്ള ഒരു അവസരം കൂടിയായി മാറി അത്. ഉള്ള് തുറന്ന് ചിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളും നടി മീന പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meena Sagar (@meenasagar16)

മോഹന്‍ ബാബുനൊപ്പം കുടുംബവും വീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നിര്‍മ്മലയും മകളും നടിയുമായ ലക്ഷ്മി മഞ്ചുവും മകനും നടനുമായ വിഷ്ണു മഞ്ചുവും വിഷ്ണുവിന്റെ ഭാര്യ വിരാനിക്കയെയും മോഹന്‍ലാലിനും മീനയ്ക്കും കാണാനായി. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സമീര്‍ ഹംസയും ഒപ്പമുണ്ടായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lakshmi Manchu (@lakshmimanchu)

ബ്രോ ഡാഡി ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുന്നു. നടി കനിഹയും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article