വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി നടന്‍ മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
ശനി, 13 ഓഗസ്റ്റ് 2022 (09:14 IST)
വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി നടന്‍ മോഹന്‍ലാല്‍. കൊച്ചിയിലെ എളമക്കരയിലെ വീട്ടിലാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്.
ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്നും 'ഹര്‍ ഘര്‍ തിരംഗ' രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
20 കോടിയിലധികം വീടുകളില്‍ ദേശീയ പതാക ഉയരും എന്നാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 'ഹര്‍ ഘര്‍ തിരംഗ' പരിപാടിയുടെ ഭാഗമായി രാഷ്ട്രീയ നേതാക്കളും മറ്റ് പ്രമുഖരും വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിക്കഴിഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article