Alone Film Trailer: മോഹന്‍ലാലിന്റെ എലോണില്‍ ശബ്ദം കൊണ്ട് സാന്നിധ്യം അറിയിച്ച് പൃഥ്വിരാജും മഞ്ജു വാരിയറും

Webdunia
തിങ്കള്‍, 2 ജനുവരി 2023 (08:44 IST)
Mohanlal Film Alone Trailer: സോഷ്യല്‍ മീഡിയയില്‍ വൈറലായി എലോണ്‍ ചിത്രത്തിന്റെ ട്രെയ്ലര്‍. മോഹന്‍ലാലിന്റെ മികച്ച പ്രകടനമാണ് ട്രെയ്ലറിന്റെ ശ്രദ്ധാകേന്ദ്രം. പൃഥ്വിരാജ്, മഞ്ജു വാരിയര്‍ എന്നിവര്‍ ശബ്ദം കൊണ്ടും ചിത്രത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
 
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോണ്‍. ഏറെ നിഗൂഢതകള്‍ നിറഞ്ഞ കഥയാണ് സിനിമയുടേത്. സിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രമെന്നാണ് സൂചന. ബാക്കി കഥാപാത്രങ്ങളെല്ലാം ശബ്ദം വഴിയാണ് ചിത്രത്തില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. കാളിദാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
 


രാജേഷ് ജയറാമാണ് തിരക്കഥ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article