മോഹൻലാൽ കൊച്ചിയില്‍ ക്വാറന്റൈനിൽ

കെ ആര്‍ അനൂപ്
വെള്ളി, 24 ജൂലൈ 2020 (21:10 IST)
നടൻ മോഹൻലാൽ അമ്മയെ കാണാനായി കൊച്ചിയിലെത്തിയെന്ന് റിപ്പോർട്ട്. താരമിപ്പോൾ ക്വാറന്റൈനില്‍ ആണെന്നാണ് വിവരം. ലോക്ക് ഡൗൺ സമയത്ത് മോഹൻലാൽ കുടുംബസമേതം ചെന്നൈയിലായിരുന്നു. 
 
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. കൊച്ചി തേവരയിലെ വീട്ടിലാണ് അമ്മ ശാന്തകുമാരി ഉള്ളത്. അതിനാൽ തന്നെ അമ്മയെ കാണാൻ പോകാതെ പ്രത്യേകം ഒരു താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 
 
ലോക്ക് ഡൗൺ സമയത്ത് അമ്മയെ കാണാൻ കഴിയാത്തതിൻറെ വിഷമത്തിലായിരുന്നു മോഹൻലാൽ.

അനുബന്ധ വാര്‍ത്തകള്‍

Next Article