പകല്‍ സൂര്യനെ നോക്കി ഷൂട്ട്, രാത്രി സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം,പരിമിതികളെ പോസ്സിറ്റിവാക്കി 'മിഷന്‍ സി' ടീം

കെ ആര്‍ അനൂപ്
തിങ്കള്‍, 14 ഫെബ്രുവരി 2022 (16:13 IST)
സൂര്യനായിരുന്നു ഞങ്ങളുടെ ലൈറ്റ്. മിഷന്‍ സി യില്‍ യൂണിറ്റ് ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.പരിമിതികള്‍ പോസ്സിറ്റിവ് ആയതാണ് മിഷന്‍ സി യുടെ വിജയമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
 
വിനോദ് ഗുരുവായൂരിന്റെ വാക്കുകളിലേക്ക്   
 
സൂര്യനായിരുന്നു ഞങ്ങളുടെ ലൈറ്റ്.... മിഷന്‍ സി യില്‍ യൂണിറ്റ് ഉപയോഗിച്ചിട്ടില്ല. സൂര്യപ്രകാശത്തിന്റെ സോഴ്‌സ് നോക്കി ഷൂട്ട് ചെയ്ത സിനിമ ആണ് മിഷന്‍ സി. ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് സൂര്യപ്രകാശം കിട്ടുന്ന റോഡ് നോക്കി വാഹനം ഓടിച്ചായിരുന്നു മിഷന്‍ സി യുടെ മുഴുവന്‍ ഷൂട്ടും നടന്നിരുന്നത്. ഞാനും ക്യാമറ മാന്‍ സുശാന്തു ഉം എല്ലാ ഷോട്ടും പ്ലാന്‍ ചെയ്തതും സൂര്യനെ നോക്കി തന്നെ ആയിരുന്നു. നൈറ്റ് സീന്‍ മുഴുവന്‍ സ്ട്രീറ്റ് ലൈറ്റ് കളുടെ പ്രകാശത്തിലും. ഈ ഭാഗങ്ങള്‍ എല്ലാം ഷൂട്ട് ചെയ്തത് കുറെ ടെന്‍ഷന്‍ അനുഭവിച്ചു തന്നെ ആയിരുന്നു. ഒരു ആര്ടിസ്റ്റ് നെ അഭിനയിപ്പിക്കുമ്പോള്‍ പോലും ലൈറ്റ് സോഴ്‌സ് പ്രധാന ഘടകം തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ കുറെ സീനുകള്‍ ലൈറ്റ് സോഴ്‌സ് മാത്രം നോക്കി പ്ലാന്‍ ചെയ്തു. ഞങ്ങള്‍ എടുത്ത ആ വെല്ലുവിളി, ഇപ്പോള്‍ നല്ല അഭിപ്രായങ്ങള്‍ വരുമ്പോള്‍ സന്തോഷം... പിന്നെ ബസ് സഞ്ചരിക്കുന്നതു മുഴുവന്‍ കാട്ടിലൂടെ ആയിരുന്നു. ബസിനു പുറത്തു ഷൂട്ട് ചെയ്യുമ്പോള്‍ എവിടെ ഷോട്ട് എടുത്താലും ഒരേ പോലെ തോന്നും.. ചുറ്റും കാടു ആയതു കൊണ്ട്.. അത് ഡ്രോണ്‍ വച്ചു ഷോട്ട് എടുത്തപ്പോള്‍, മൂന്നാറിനെ ശരിക്കും ഒപ്പിയെടുക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനങ്ങള്‍ ലഭിക്കുന്നതും ആ visuals നു തന്നെ ആണ്. പരിമിതികള്‍ പോസ്സിറ്റിവ് ആയതാണ് മിഷന്‍ സി യുടെ വിജയവും..... വിനോദ് ഗുരുവായൂര്‍

അനുബന്ധ വാര്‍ത്തകള്‍

Next Article