ബേസില്‍ ജോസഫ്, അജു വര്‍ഗീസിന്റെ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാവനകളില്‍ ഒന്ന്, ഒരു സംവിധായകന്റെ കുറിപ്പ്

കെ ആര്‍ അനൂപ്
ബുധന്‍, 29 ഡിസം‌ബര്‍ 2021 (11:45 IST)
അജു വര്‍ഗീസ് എന്ന മനുഷ്യന്റെ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാവനകളില്‍ ഒന്നാണ് ബേസില്‍ ജോസഫ് എന്ന് എഴുത്തുകാരനും സംവിധായകനുമായ ജെനിത്ത് കാച്ചപ്പള്ളി.
 
ജെനിത്തിന്റെ വാക്കുകളിലേക്ക് 
 
പ്രിയംവദ കാതരയാണോ എന്ന ആദ്യ ഷോര്‍ട് ഫിലിം ബേസില്‍ പലര്‍ക്കും അയച്ചു കൊടുത്തിട്ട് അന്ന് അത് കണ്ട ആള്‍ അജു ചേട്ടനായിരുന്നു. അജു ചേട്ടന്‍ ഷെയര്‍ ചെയ്തിട്ടാണ് വിനീതേട്ടന്‍ കാണുന്നതും മെസേജ് അയക്കുന്നതും. കാണുക മാത്രമല്ല വിളിക്കുകയും സംസാരിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്ത ആളെന്ന നിലയില്‍ ആ പിന്തുണ വലുതായിരുന്നു എന്ന് ബേസില്‍ തന്നെ പറയുമ്പോള്‍ മിന്നല്‍ മുരളിയില്‍ എത്തി നില്‍ക്കുന്ന ആ യാത്രയില്‍ നിന്നും ഒന്ന് പറയാതെ തരമില്ല അജു വര്‍ഗീസ് എന്ന മനുഷ്യന്റെ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാവനകളില്‍ ഒന്ന് ബേസില്‍ ജോസഫ് ആണ്. ഒന്നാലോചിക്കുമ്പോള്‍ നമ്മുടെയൊക്കെ പോലും ഒരു ലൈക്കിനും ഷെയറിനും പോലും ഉണ്ടാക്കാന്‍ പറ്റുന്ന ബട്ടര്‍ഫ്‌ലൈ എഫക്റ്റ് വിശാലമാണ്. നല്ലതിനെ പരിധിയില്ലാതെ പ്രോത്സാഹിപ്പിക്കിന്‍ കൂട്ടരേ... അതൊരു ഇന്‍വെസ്റ്റ്മെന്റ് സ്‌കീം ആണ്. ഒരിക്കെ ഏതോ ഒരു രൂപത്തില്‍ വലിയൊരു സമ്പാദ്യമായി തിരികെ നമുക്ക് തന്നെ സന്തോഷമെത്തിക്കാനുള്ള പ്രോത്സാഹന ഡെപ്പോസിറ്റുകള്‍...ആശാന്‍ അജു വര്‍ഗീസ് 

അനുബന്ധ വാര്‍ത്തകള്‍

Next Article