പറക്കും 'മിന്നല്‍ മുരളി' വരുമോ ? സിനിമയ്ക്ക് രണ്ടാംഭാഗം, സൂചന നല്‍കി നിര്‍മ്മാതാവ്

കെ ആര്‍ അനൂപ്

ചൊവ്വ, 28 ഡിസം‌ബര്‍ 2021 (17:06 IST)
മിന്നല്‍ മുരളി അവസാനിച്ചത് തന്നെ രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടാണ്. ഇപ്പോഴിതാ രണ്ടാം ഭാഗത്തെക്കുറിച്ച് നിര്‍മ്മാതാവ് സോഫിയ പോള്‍ തന്നെ പറയുന്നു.
 
ഡിസംബര് 24 ന് നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയ മലയാളത്തിന്റെ സൂപ്പര്‍ ഹീറോയായ മിന്നല്‍മുരളിക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
 
സിനിമയ്ക്ക് തുടര്‍ച്ച ഉണ്ടാകുമെന്നാണ് നിര്‍മ്മാതാവിന്റെ വാക്കുകളില്‍നിന്ന് മനസ്സിലാക്കാനാവുന്നത്.
 
'ഞങ്ങളുടെ മനസ്സിലുള്ള കാര്യങ്ങളെക്കുറിച്ച് എനിക്ക് സംസാരിക്കാന് കഴിയില്ല, പക്ഷേ ഇത് ഒരു വലിയ യാത്രയായിരിക്കും,' എന്നാണ് സോഫിയ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
 
ടോവിനോയും കഴിഞ്ഞദിവസം അതിനുള്ള സൂചന നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍