ടോവിനോയ്ക്ക് പകരം മോഹന്‍ലാല്‍, മിന്നല്‍ മുരളിയിലെ ജെയ്‌സണ്‍, ലാല്‍ വേര്‍ഷന്‍ വൈറലായി

കെ ആര്‍ അനൂപ്

ചൊവ്വ, 28 ഡിസം‌ബര്‍ 2021 (10:15 IST)
റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും മിന്നല്‍ മുരളി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ടോവിനോ അവതരിപ്പിച്ച ജെയ്‌സണ്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയാല്‍ എങ്ങനെയുണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ടോ ? മോഹന്‍ലാല്‍ ഫാന്‍സ് പേജുകളിലൂടെ പുറത്തുവന്ന ലാലിന്റെ മിന്നല്‍ മുരളി വേര്‍ഷനാണ് ശ്രദ്ധനേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal Media Club (@mohanlalmediaclub)

മലയാളസിനിമയില്‍ നിന്നെത്തുന്ന ആദ്യത്തെ സൂപ്പര്‍ഹീറോ തന്നെയാണ് നെറ്റ്ഫ്‌ലിക്‌സ് 'ഇന്ത്യ ടോപ്പ് 10' ലിസ്റ്റില്‍ ഒന്നാമത്.
 
ഡിസംബര്‍ 24ന് ഉച്ചക്ക് 1.30നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. അന്നുമുതല്‍ മിന്നല്‍ മുരളി ഇന്ത്യന്‍ ടോപ് ലിസ്റ്റില്‍ ഉണ്ടായിരുന്നു.സിരീസുകളായ എമിലി ഇന്‍ പാരീസ്, ദ് വിച്ചര്‍, ഡികപ്പിള്‍ഡ്, ആരണ്യക് എന്നിവയെല്ലാം ലിസ്റ്റില്‍ മിന്നല്‍ മുരളിക്ക് താഴെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍