എന്നെ പള്ളീലച്ചനാക്കാനായിരുന്നു വീട്ടുകാരുടെ ആഗ്രഹം: ബേസില്‍ ജോസഫ്

ചൊവ്വ, 28 ഡിസം‌ബര്‍ 2021 (12:43 IST)
കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത് പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ കലാകാരനാണ് ബേസില്‍ ജോസഫ്. സിനിമയില്‍ അഭിനേതാവായും ബേസില്‍ തിളങ്ങിയിട്ടുണ്ട്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയില്‍ പള്ളീലച്ചന്റെ വേഷത്തിലാണ് ബേസില്‍ അഭിനയിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
ബേസിലിന്റെ സ്വന്തം അച്ഛന്‍ പള്ളീലച്ചനാണ്. ജോജിയില്‍ അഭിനയിക്കുമ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളാണ് സുറിയാനി പ്രാര്‍ത്ഥന ട്യൂണില്‍ പാടി അയച്ചു തന്നതെന്ന് ബേസില്‍ പറയുന്നു. ' എന്നെ പള്ളീലച്ചനാക്കണമെന്ന് വീട്ടുകാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അതില്‍ നിന്ന് ഞാനായിട്ട് വഴുതിപ്പോയതാണ്. ആ ആഗ്രഹം സിനിമയിലൂടെ സാധിച്ച സന്തോഷത്തിലാണ് അവര്‍,' വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍