രജനിക്കൊപ്പം 60 മിനിറ്റ്, വിശേഷങ്ങളുമായി ശിവകാര്‍ത്തികേയന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 30 മെയ് 2022 (14:40 IST)
രജനികാന്തുമായി കൂടിക്കാഴ്ച നടത്തി ശിവകാര്‍ത്തികേയന്‍. അദ്ദേഹത്തിനൊപ്പം ചിലവഴിച്ച ഒരു മണിക്കൂര്‍ നേരം ജീവിതകാലം മുഴുവന്‍ ഓര്‍ക്കാവുന്ന ഓര്‍മ്മ ആയിരിക്കുമെന്ന് നടന്‍. തന്റെ പുതിയ സിനിമയായ ഡോണിനെ സൂപ്പര്‍ സ്റ്റാര്‍ അഭിനന്ദിച്ചെന്നും പറഞ്ഞു കൊണ്ടാണ് ശിവകാര്‍ത്തികേയന്റെ കുറിപ്പ്.
 
'ഇന്ത്യന്‍ സിനിമയുടെ ഡോണിനൊപ്പം സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് സാറിനെ കണ്ടു അനുഗ്രഹം വാങ്ങി.. ആ 60 മിനിറ്റുകള്‍ ഒരു ആജീവനാന്ത ഓര്‍മ്മയായിരിക്കും.. നിങ്ങളുടെ സമയത്തിനും ഡോണിനുള്ള വിലപ്പെട്ട അഭിനന്ദനങ്ങള്‍ക്കും തലൈവയ്ക്ക് നന്ദി'-ശിവകാര്‍ത്തികേയന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article