'അച്ഛനെപ്പോലെ വൈകാരികമായി പ്രകടിപ്പിക്കുന്ന ആളല്ല നൈനിക'; മകളെക്കുറിച്ച് നടി മീന

കെ ആര്‍ അനൂപ്
ശനി, 22 ഏപ്രില്‍ 2023 (15:30 IST)
നടി മീനിനെ കുറിച്ച് പ്രചരിക്കാറുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ വലിയ ശബ്ദമായി മാറിയിരിക്കുകയാണ് മകള്‍ നൈനിക വിദ്യാസാഗര്‍. സിനിമയില്‍ എത്തി 40 വര്‍ഷങ്ങള്‍ ആഘോഷിച്ച മീനയുടെ പരിപാടിക്കിടെയാണ് കുട്ടി അമ്മയെ കുറിച്ച് സംസാരിച്ചത്. മകളുടെ വാക്കുകള്‍ കേട്ട് മീന വികാരഭരിതയായി.

പരിപാടിക്കിടെ വേദിയില്‍ മകള്‍ക്കൊപ്പം എത്തി ഇതിനെക്കുറിച്ച് മീന സംസാരിച്ചു.അച്ഛനെപ്പോലെ വൈകാരികമായി പ്രകടിപ്പിക്കുന്ന ആളല്ല മകള്‍. പക്ഷെ കാര്യങ്ങള്‍ അവളിത്ര ആഴത്തില്‍ മനസ്സിലാക്കിയിരുന്നെന്ന് അറിഞ്ഞതില്‍ ആശ്ചര്യമെന്ന് മീന പറഞ്ഞു.
 
നൈനിക തെറി എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article