ദി പ്രീസ്റ്റിന്റെ വിജയത്തില്‍ ആരാധകരോട് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍ !

കെ ആര്‍ അനൂപ്

ശനി, 13 മാര്‍ച്ച് 2021 (11:00 IST)
മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതില്‍ സന്തുഷ്ടയാണ് മഞ്ജു വാര്യര്‍. അതിന് എല്ലാവരോടും നന്ദി പറഞ്ഞിരിക്കുകയാണ് നടി. 'അതിമാത്രമായ പ്രതികരണത്തിന് ആത്മാര്‍ത്ഥമായ നന്ദി.എല്ലാവര്‍ക്കും നന്ദി'-മഞ്ജു വാര്യര്‍ കുറിച്ചു.സിനിമയില്‍ നിന്നുള്ള പുതിയ പോസ്റ്ററും താരം പങ്കുവെച്ചു. 
 
കഴിഞ്ഞദിവസം ദി പ്രീസ്റ്റ് അണിയറ പ്രവര്‍ത്തകര്‍ വിജയം കേക്ക് മുറിച്ചു കൊണ്ട് ആഘോഷിച്ചിരുന്നു. പരിപാടിയില്‍ മമ്മൂട്ടി സംവിധായകന്‍ ജോഫിന്‍ നിര്‍മ്മാതാക്കള്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലോക്ക് ഡൗണിന് ശേഷം ഒരു സൂപ്പര്‍ താരത്തിന്റെ സിനിമ എത്തിയതോടെ തിയേറ്ററുകളും സജീവമാകാന്‍ തുടങ്ങി. കുടുംബങ്ങള്‍ അടക്കം സിനിമ കാണാനെത്തിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍