'ദി പ്രീസ്റ്റ്' ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഓഫര്‍ ലഭിച്ചിരുന്നു, ചിത്രം തിയേറ്ററുകളില്‍ എത്താന്‍ കാരണം മമ്മൂട്ടി !

കെ ആര്‍ അനൂപ്

വെള്ളി, 12 മാര്‍ച്ച് 2021 (15:08 IST)
മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഓഫര്‍ ലഭിച്ചിരുന്നു. പക്ഷേ മമ്മൂട്ടി അന്ന് പറഞ്ഞ വാക്കുകളായിരുന്നു സിനിമയെ ഇന്ന് തിയേറ്ററിലെത്തിച്ചത്. ഇക്കാര്യം വെളിപ്പെടുത്തിയത് നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്നെയാണ്. 
 
ഒ.ടി.ടിയില്‍ മികച്ച ഓഫറുകള്‍ വന്നിരുന്നു. അപ്പോഴൊക്കെ താന്‍ മമ്മൂട്ടിയെ വിളിച്ച് അഭിപ്രായം ചോദിക്കാമായിരുന്നെന്ന് ആന്റോ ജോസഫ് പറഞ്ഞു. പക്ഷെ സിനിമ ലൈവ് ആയി വരുന്ന ഒരു ദിവസം ഉണ്ടാകുമെന്നും സിനിമ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന എല്ലാ തൊഴിലാളികളുടെയും അവസ്ഥ നമ്മള്‍ മനസ്സിലാക്കണമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നുവെന്ന് നിര്‍മ്മാതാവ് വെളിപ്പെടുത്തി.
 
അതേസമയം 'ദി പ്രീസ്റ്റ്'ന് നല്ല പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്.നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍, നിഖില വിമല്‍, സാനിയ ഈയപ്പന്‍, ബേബി മോണിക്ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍