ദുല്‍ഖറോ നിവിനോ ? മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാക്കുകയാണെങ്കില്‍...

കെ ആര്‍ അനൂപ്
വ്യാഴം, 11 മെയ് 2023 (09:05 IST)
മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാക്കുകയാണെങ്കില്‍ അതില്‍ മെഗാസ്റ്റാറായി ആരെത്തും ? ഉത്തരമുണ്ട്. സംവിധായകന്‍ ജൂഡ് ആന്റണിയുടെ സ്വപ്നമാണ് മമ്മൂട്ടിയുടെ ബയോപിക്. പലതവണ ശ്രമിച്ചിട്ടും മമ്മൂട്ടിയുടെ സമ്മതം ലഭിക്കാത്തതിനാല്‍ സിനിമ മുന്നോട്ട് പോയില്ല. എന്നാലും ഒരു ദിവസം ബയോപിക് സംഭവിക്കുമെന്ന് പ്രതീക്ഷയിലാണ് സംവിധായകനും. 
 
 നിവിന്‍ പോളിയെ വെച്ചായിരുന്നു ജൂഡ് ആദ്യം സിനിമ പ്ലാന്‍ ചെയ്തത്. ഇനി ദുല്‍ഖറിനെ പ്രധാന വേഷത്തില്‍ എത്തിച്ച് മമ്മൂട്ടി ബയോപിക് ചെയ്യാനും താന്‍ തയ്യാറാണെന്ന് ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ പറഞ്ഞു.എന്നെങ്കിലും മമ്മൂക്ക സമ്മതിക്കും എന്നാണ് പ്രതീക്ഷ. മമ്മൂക്ക എന്നെങ്കിലും പച്ചക്കൊടി വീശും. അന്ന് ഞാന്‍ ആ സിനിമ ചെയ്യുമെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article