മമ്മൂട്ടി മോഹന്‍ലാലിനെയും മോഹന്‍ലാല്‍ മമ്മൂട്ടിയെയും വിളിക്കുന്ന പേരുകള്‍ അറിയാമോ?

Webdunia
വ്യാഴം, 15 ജൂലൈ 2021 (19:46 IST)
മറ്റ് സിനിമാ ഇന്‍ഡസ്ട്രികളില്‍ നിന്നു വ്യതസ്തമായി മലയാളത്തിനു ഒരു പ്രത്യേകതയുണ്ട്. വര്‍ഷങ്ങളായി പരസ്പരം മത്സരിക്കുന്ന രണ്ട് സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള സൗഹൃദമാണത്. മറ്റ് ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ ഏറെ വിസ്മയത്തോടെയാണ് മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെ കാണുന്നത്. 
 
മമ്മൂട്ടിയെ തന്റെ സ്വന്തം സഹോദരനെ പോലെയാണ് മോഹന്‍ലാല്‍ കാണുന്നത്, നേരെ തിരിച്ചും. ലാല്‍ മമ്മൂട്ടിയെ 'ഇച്ചാക്ക' എന്നാണ് വിളിക്കുന്നത്. മമ്മൂട്ടിയുടെ സ്വന്തം സഹോദരങ്ങള്‍ അദ്ദേഹത്തെ ഇച്ചാക്ക എന്നു വിളിക്കുന്നത് കേട്ടിട്ടാണ് മോഹന്‍ലാലും അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്. സിനിമയ്ക്ക് അപ്പുറം ഇരുവരും തമ്മില്‍ നല്ല സൗഹൃദമുണ്ട്. മോഹന്‍ലാലിനെ 'ലാലു, ലാല്‍' എന്നൊക്കെയാണ് മമ്മൂട്ടിയും വിളിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെ ബാബിയെന്നാണ് മോഹന്‍ലാല്‍ വിളിക്കുന്നത്. 
 
ഇരുവരും ഒരുമിച്ചുള്ള സൗഹൃദനിമിഷങ്ങളില്‍ മാത്രമല്ല ഈ വിളി. സ്‌റ്റേജ് ഷോകളിലും അഭിമുഖങ്ങളിലും പോലും മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുമ്പോള്‍ 'ഇച്ചാക്ക' എന്നാണ് മോഹന്‍ലാല്‍ അഭിസംബോധന ചെയ്യാറുള്ളത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article