35 വര്‍ഷങ്ങള്‍ മുമ്പ് പുറത്തിറങ്ങിയ സിനിമ, സുരേഷ് ഗോപിക്കൊപ്പം ലിസ്സിയും സുകുമാരിയും, ചിത്രീകരണത്തിനിടെ പകര്‍ത്തിയ അപൂര്‍വ്വ ചിത്രം

കെ ആര്‍ അനൂപ്
വെള്ളി, 13 മെയ് 2022 (16:46 IST)
35 വര്‍ഷങ്ങള്‍ മുമ്പ് പുറത്തിറങ്ങിയ മിണ്ടാപ്പൂച്ചക്ക് കല്യാണം എന്ന സിനിമയുടെ ഓര്‍മ്മകളിലാണ് സുരേഷ് ഗോപി.1987-ല്‍ റിലീസ് ചെയ്ത സിനിമ ആലപ്പി അഷറഫാണ് സംവിധാനം ചെയ്ത്. ജഗദീഷ് കഥയും തിരക്കഥയും ഒരുക്കി.
ലിസ്സി, സുകുമാരി, ലളിതശ്രീ തുടങ്ങിയവര്‍ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രീകരണ സമയത്ത് എടുത്ത അപൂര്‍വ്വ ഫോട്ടോ കാണാം. കുമാര്‍ എന്ന ഓവര്‍സിയറിന്റെ വേഷത്തിലായിരുന്നു സുരേഷ്‌ഗോപി എത്തിയത്.
ശ്രീനിവാസന്‍, ശങ്കരാടി,സുകുമാരി, ലിസി പ്രിയദര്‍ശന്‍, സുരേഷ്‌ഗോപി,ജഗതി ശ്രീകുമാര്‍, ബോബി കൊട്ടാരക്കര, മുകേഷ്, ജഗദീഷ് തുടങ്ങിയ താരനിര ചിത്രത്തിലുണ്ടായിരുന്നു.
ബിച്ചു ഫിലിംസിന്റെ ബാനറില്‍ ആലപ്പി അഷ്‌റഫാണ് ചിത്രം നിര്‍മ്മിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article