Making video|'777 ചാര്‍ളി'ലെ രസകരമായ കാഴ്ചകള്‍,ടോര്‍ച്ചര്‍ സോങ് ഷൂട്ട് ചെയ്തത് ഇങ്ങനെ, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 19 ജനുവരി 2023 (14:49 IST)
കന്നഡ നടന്‍ രക്ഷിത് ഷെട്ടി പ്രധാന വേഷത്തിലെത്തിയ '777 ചാര്‍ളി'വലിയ വിജയമായി മാറിയിരുന്നു.സിനിമയുടെ മലയാളത്തിലെ വിതരണാവകാശം നേടിയത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്ത സിനിമയിലെ ടോര്‍ച്ചര്‍ സോങ് എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഗാന ചിത്രീകരണ സമയത്തെ പിന്നാമ്പുറ കാഴ്ചകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
5 ഭാഷകളില്‍ ഇറങ്ങിയ ഗാനം മലയാളത്തില്‍ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് ആണ് പാടിയത്. ചാര്‍ലിയുടെയും ധര്‍മയുടെയും മത്സരിച്ചുള്ള ഗംഭീര പ്രകടനം തന്നെയാണ് ഗാനരംഗത്തിന്റെ പ്രത്യേകത. ഒട്ടും നാടകീയത സൃഷ്ടിക്കാതെയുള്ള, ഇരുവരുടെയും അഭിനയമുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്. 
 
ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ സംഭാഷണം: കിരണ്‍രാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്. പ്രൊഡക്ഷന്‍ മാനേജര്‍: ശശിധര ബി, രാജേഷ് കെ.എസ്. എന്നിവര്‍, വിവിധ ഭാഷകളിലെ വരികള്‍: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി എന്നിവര്‍, ഡയറക്ഷന്‍ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാര്‍ത്തിക് വട്ടികുട്ടി, ദാമിനി ധന്‍രാജ്, പ്രസാദ് കാന്തീരവ, നിതിന്‍ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവര്‍, മീഡിയാ പാര്‍ട്ണര്‍: മൂവി റിപ്പബ്ലിക്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി: എം. ആര്‍ പ്രൊഫഷണല്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article