25 കോടി കടന്ന് കാപ്പ, പൃഥ്വിരാജ്-ഷാജി കൈലാസ് ടീമിന്റെ തുടര്‍ വിജയം

കെ ആര്‍ അനൂപ്

ബുധന്‍, 4 ജനുവരി 2023 (09:08 IST)
പൃഥ്വിരാജ്-ഷാജി കൈലാസ് ടീമിന്റെ രണ്ടാമത്തെ ഹിറ്റായി മാറിക്കഴിഞ്ഞു കാപ്പ.'കടുവ' വിജയത്തിന് ശേഷം തുടര്‍ച്ചയായ വിജയം നേടാന്‍ ഈ കൂട്ടുകെട്ടിനായി.ആക്ഷന്‍ ഡ്രാമ കാപ്പ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്.
 
ഡിസംബര്‍ 22 ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷന്‍ സംവിധായകന്‍ ഷാജി കൈലാസ് തന്നെ പുറത്തുവിട്ടു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 25 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ആണ് ചിത്രം സ്വന്തമാക്കിയത്. 
 
5.50 കോടി രൂപയാണ് കാപ്പ ആദ്യത്തെ നാല് ദിവസം കൊണ്ട് നേടിയത്.കൊട്ട മധു എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്റെ ഗംഭീര പ്രകടനവും ഷാജി കൈലാസിന്റെ മികച്ച സംവിധാനവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയപ്പെടുന്നു. 
 
 ആസിഫ് അലി, അപര്‍ണ ബാലമുരളി
അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു, സജിത എന്നിവരും ആക്ഷന്‍ എന്റര്‍ടെയ്നറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍