വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മഹാന്‍'.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഏറെയുണ്ട്.വിക്രമിന്റെ 60-ാമത്തെ സിനിമ കൂടിയാണിത്. സിനിമയെക്കുറിച്ചുള്ള ബിഗ് അനോന്‍സ്‌മെന്റ് ഇന്ന് വൈകുന്നേരം 3 മണിക്ക് പുറത്തുവരുമെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് അറിയിച്ചു.
സിനിമ ഒ.ടി.ടിയില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. റിലീസ് സംബന്ധിച്ച് വിവരം എന്തെങ്കിലും പുറത്തു വരാനാണ് സാധ്യത.
സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നു.ധ്രുവ് ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്.വിക്രം മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമെന്ന് കേള്‍ക്കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രം ചിത്രത്തില്‍ ഒരു ഗ്യാങ്സ്റ്ററായിട്ടാണ് പ്രത്യക്ഷപ്പെടുക.