ചാർലിയുടെ തമിഴ് റീമേക്ക് ദുൽഖറിന് ഇഷ്ടപ്പെടും: മാധവൻ

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ജനുവരി 2021 (15:36 IST)
ദുൽഖർ സൽമാൻറെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ചാർലിയുടെ തമിഴ് റീമേക്ക് 'മാരാ' അടുത്തിടെയാണ് റിലീസ് ചെയ്തത്. എങ്ങും മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിൽ മാധവനും ശ്രദ്ധ ശ്രീനാഥുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രം റീമേക്ക് ചെയ്യുമ്പോൾ 'ചാർലി'യോട് പൂർണ്ണമായും നീതി പുലർത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് മാധവൻ പറഞ്ഞു. 
 
"ചാർലിയുടെ റീമേക്ക് ചെയ്യാൻ ഞങ്ങൾ പുറപ്പെട്ടപ്പോൾ, അതിനോട് പൂർണമായ നീതി പുലർത്തണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഒറിജിനലിൽ അഭിനയിച്ച ദുൽഖർ സൽമാനോട് എനിക്ക് വലിയ ബഹുമാനമുണ്ട്, ഒപ്പം ചാർലിയിൽ നിന്ന് ഞങ്ങൾ ചെയ്ത സിനിമയിൽ അദ്ദേഹത്തിന് സന്തോഷമുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." - മാധവൻ പറഞ്ഞു.
 
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലി വൻവിജയമായിരുന്നു. മികച്ച നടൻ, നടി ഉൾപ്പെടെ എട്ട് സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ ചിത്രം കൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article