തിയേറ്ററിൽ മികച്ച പ്രതികരണം, ലബ്ബർ പന്ത് ഒടിടി റിലീസ് നീട്ടി

അഭിറാം മനോഹർ
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (17:33 IST)
തമിഴില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ആട്ടക്കത്തി ദിനേഷ്, സ്വാസിക,ഹരീഷ് കല്യാണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ലബ്ബര്‍ പന്തിന്റെ ഒടിടി റിലീസ് നീട്ടി. നിലവില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിനിമയുടെ ഒടിടി റിലീസ് നീട്ടിവെച്ചതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചത്. ലബ്ബര്‍ പന്ത് ഒക്ടോബര്‍ 18ന് ഇന്ത്യയ്ക്ക് പുറത്ത് ഒടിടിയില്‍ റിലീസാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
സിമ്പ്‌ലി സൗത്തിലൂടെയാകും ഒടിടി റിലീസെന്നും നേരത്തെ വ്യക്തമായിരുന്നു. 75 ലക്ഷം രൂപ മാത്രമായിരുന്നു റിലീസ് ദിനത്തില്‍ സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച സ്വീകാര്യത നേടിയതോടെ സിനിമ 26 ദിവസത്തില്‍ 41 കോടിയിലധികം രൂപ കളക്ട് ചെയ്തു. തമിഴരശനും പച്ചമുത്തുവുമാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. മലയാളി നടി സ്വാസികയ്‌ക്കൊപ്പം കാളി വെങ്കട്,ബാലശരവണന്‍,ദേവദര്‍ശിനി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article